Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനായി

നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ വിവാഹിതനായി. കോതമംഗലം സ്വദേശി ഐശ്വര്യയാണ് വധു. ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഡിസംബറിലായിരുന്നു വിഷ്ണുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. വധു ബിടെക് വിദ്യാര്‍ഥിനിയാണ്.

2013ല്‍ പുറത്തിറങ്ങിയ എന്റെ വീട് അപ്പൂന്റെം എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് വിഷ്ണു അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ബാലതാരമായും വേഷമിട്ടു. 2015 ല്‍ അമര്‍ അക്ബര്‍ ആന്റണി എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി മലയാള സിനിമയില്‍ സജീവമായി.

കട്ടപ്പനയിലെ ഋതിക് റോഷന്‍ എന്ന ചിത്രത്തില്‍ നായകനായും വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ തിളങ്ങിയിരുന്നു. ദുല്‍ഖര്‍ നായകനായ യമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തിനു തിരക്കഥ രചിച്ചത് വിഷ്ണുവും ബിബിന്‍ ജോര്‍ജ്ജും കൂടിയാണ്. മോഹന്‍ലാല്‍ നായകനായ ബിഗ് ബ്രദറിലാണ് വിഷ്ണു ഒടുവില്‍ അഭിനയിച്ചത്.