Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

കേരളത്തില്‍ മൂന്നാമതും കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഒരാള്‍ക്ക് കൂടി കൊറോണ സ്ഥീരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ നിയമസഭയില്‍ അറിയിച്ചു. ഇത്തവണ കാസര്‍ഗോഡാണ് രോഗബാധ സ്ഥീരീകരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്. ചൈനയില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ത്ഥിക്കാണ് രോഗബാധ.

തൃശ്ശൂരും ആലപ്പുഴയിലും നേരത്തെ ഓരോരുത്തര്‍ക്ക് രോഗബാധ സ്ഥീരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് മൂന്ന് പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. രാജ്യത്തെയും മൂന്നാമത്തെ കേസാണിത്.

നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയില്ല. ഞായറാഴ്ച വരെ 104 സാമ്പിളുകള്‍ പരിശോധന നടത്തിയതില്‍ തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്.