Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

മണിനാദം നാടന്‍പാട്ട് മത്സരം

തൃശ്ശൂര്‍: കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന ‘മണിനാദം 2020’ നാടന്‍പാട്ട് മത്സരം മാര്‍ച്ച് ആറിന് ചാലക്കുടിയില്‍ നടക്കും. ജില്ലാതല സ്‌ക്രീനിങ്ങില്‍ ഒന്നാം സ്ഥാനം ലഭിച്ചവര്‍ക്ക് സംസ്ഥാനതലത്തില്‍ പങ്കെടുക്കാം.

മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള, യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യുവ ക്ലബ്ബുകള്‍ ഫെബ്രുവരി 20 ന് വൈകുന്നേരം നാലുമണിക്ക് മുന്‍പ് ജില്ലാ യുവജന കേന്ദ്രത്തില്‍ അപേക്ഷിക്കണം. മത്സരത്തില്‍ പങ്കെടുക്കുന്ന അംഗങ്ങളുടെ പ്രായപരിധി 40 വയസില്‍ കവിയരുത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 256219 എന്ന നമ്പറില്‍ വിളിക്കുക.