Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

നടന്‍ വിജയ് ആദായനികുതി വകുപ്പ് കസ്റ്റഡിയില്‍

ചെന്നൈ: തമിഴ് നടന്‍ വിജയ് ആദായ നികുതി വകുപ്പിന്റെ കസ്റ്റഡിയില്‍. നെയ്‌വേലിയില്‍ മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിങ്ങ് സെറ്റില്‍ നിന്നാണ് വിജയിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് നടനെ കസ്റ്റഡിയില്‍ എടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എ ജി എസ് എന്റര്‍ടെയിന്‍മെന്റ് കമ്പനിയുടെ പണമിടപാടുമായി ബന്ധപ്പെട്ടാണ് വിജയിനെ കസ്റ്റഡിയിലെടുത്തത്. ബിഗില്‍ സിനിമയുടെ നിര്‍മാതാക്കളാണ് എ ജി എസ് ഫിലിംസ്.

രാവിലെ മുതല്‍ എ ജി എസ് എന്റര്‍ടെയിന്‍മെന്റുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. തമിഴ്‌നാട്ടിലെ തന്നെ ഇരുപതോളം ഇടങ്ങളിലാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. അതിന് പിന്നാലെയാണ് വിജയ് ചിത്രത്തിന്റെ സെറ്റിലും ഉദ്യോഗസ്ഥര്‍ എത്തി താരത്തെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. ഇതോടെ മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.