Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

ഡല്‍ഹിയില്‍ ആം ആദ്മി അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി വന്‍ഭൂരിപക്ഷം ലഭിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ 44 സീറ്റകുള്‍ നേടുമെന്നാണ് ടൈംസ് നൗ എക്‌സിറ്റ് പോള്‍ ഫലം. ബിജെപി 26 സീറ്റുകള്‍ വരെ നേടും. കോണ്‍ഗ്രസ് ഒരു സീറ്റിലും ജയിക്കില്ലെന്നും ടൈംസ് നൗ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.

എ എ പി 50 മുതല്‍ 56 വരെ സീറ്റുകള്‍ നേടുമെന്ന് ന്യൂസ് എക്‌സ് വ്യക്തമാക്കുന്നു. ബിജെപിക്ക് 10 മുതല്‍ 14 സീറ്റ് വരെ ലഭിക്കുമെന്നും ന്യൂസ് എക്‌സ് പറയുന്നു. ആം ആദ്മി പാര്‍ട്ടി 51-52 ശതമാനം വോട്ടുകള്‍ നേടുമെന്നാണ് ജന്‍ കീ ബാത്ത് സര്‍വ്വേ ഫലം. ബിജെപി 38-40 ശതമാനം വോട്ട് നേടുമെന്നും കോണ്‍ഗ്രസിന്റെ നേട്ടം അഞ്ച് ശതമാനത്തില്‍ ഒതുങ്ങുമെന്നും ജന്‍ കീ ബാത്ത് സര്‍വ്വേ പ്രവചിക്കുന്നു.

ആം ആദ്മി പാര്‍ട്ടി 55 സീറ്റ് നേടി അധികാരത്തില്‍ തുടരുമെന്നും ബി ജെ പി 14 സീറ്റില്‍ ഒതുങ്ങുമെന്നും ഇന്ത്യ ന്യൂസ് നേഷന്‍ പ്രവചിക്കുന്നു. ആം ആദ്മി പാര്‍ട്ടിയ്ക്ക് 40 മുതല്‍ 45 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് സുദര്‍ശന്‍ ന്യൂസ് പറയുന്നു. ബിജെപിയ്ക്ക് 24 മുതല്‍ 28 ശതമാനം വരെ സീറ്റുകളും കോണ്‍ഗ്രസിന് രണ്ടോ മൂന്നോ സീറ്റ് ലഭിക്കുമെന്നുമാണ് സുദര്‍ശന്‍ ന്യൂസ് പ്രവചിക്കുന്നത്.