Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

കെ സുരേന്ദ്രനെ ബി ജെ പി സംസ്ഥാന അധ്യക്ഷനായി നിയമിച്ചു

ന്യൂഡല്‍ഹി: കെ സുരേന്ദ്രനെ ബി ജെപി സംസ്ഥാന അദ്ധ്യക്ഷനായി നിയമിച്ചു. ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയാണ് ഡല്‍ഹിയില്‍ വാര്‍ത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. നിലവില്‍ ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് സുരേന്ദ്രന്‍. ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ച ശേഷം ബി ജെ പി സംസ്ഥാന അധ്യക്ഷ പദവി ദീര്‍ഘനാളായി ഒഴിഞ്ഞ് കിടക്കുകയായിരുന്നു.

1970 ല്‍ കോഴിക്കോട് ഉള്ളിയേരിയിലെ കുന്നുമ്മല്‍ വീട്ടില്‍ കുഞ്ഞിരാമന്റെയും കല്യാണിയുടെയും മകനായി ജനനം. സ്‌കൂള്‍ പഠനകാലത്ത് എ ബി വി പിയിലൂടെ പാര്‍ട്ടിപ്രവര്‍ത്തനം തുടങ്ങി. യുവമോര്‍ച്ചയുടെ സംസ്ഥാന അദ്ധ്യക്ഷനായ ശേഷം കെ സുരേന്ദ്രന്‍ കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് ബി ജെ പിയിലെത്തിയ സുരേന്ദ്രന്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പദവിയിലുമെത്തി. ലോക്‌സഭയിലേക്ക് കാസര്‍കോഡ് മണ്ഡലത്തില്‍ നിന്ന് രണ്ടുതവണയും നിയമസഭയിലേക്ക് മഞ്ചേശ്വരത്ത് നിന്ന് രണ്ടുതവണയും മത്സരിച്ചു. കഴിഞ്ഞ തവണ മഞ്ചേശ്വരത്ത് കേവലം 89 വോട്ടിനാണ് സുരേന്ദ്രന്‍ പരാജയപ്പെട്ടത്.

ശബരിമല യുവതീ പ്രവേശനത്തിന് എതിരായ പ്രതിഷേധത്തില്‍ 22 ദിവസം ജയില്‍വാസമനുഷ്ഠിച്ച സംഭവം സുരേന്ദ്രന് വിശ്വാസികള്‍ക്കിടയില്‍ വലിയ സ്വാധീനം നേടിക്കൊടുത്തു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംത്തിട്ട മണ്ഡലത്തില്‍ മത്സരിച്ച് മൂന്ന് ലക്ഷത്തോളം വോട്ട് പിടിച്ചു. ആറുമാസത്തിന് ശേഷം കോന്നിയില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലും 40,000 ഓളം വോട്ട് നേടി.