Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

പാമ്പുകടിയേറ്റ വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

തിരുവനന്തപുരം: അണലിയുടെ കടിയേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. എന്നാല്‍ അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം. വ്യാഴാഴ്ച രക്ത അണലിയുടെ കടിയേറ്റാണ് വാവ സുരേഷ് ആശുപത്രിയിലായത്.

മുമ്പ് വാവ സുരേഷിന് പാമ്പുകടിയേറ്റപ്പോള്‍ വീണ്ടും കടിയേല്‍ക്കുന്നത് ജീവന്‍ അപകടത്തിലാക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊല്ലം പത്തനാപുരത്ത് വച്ചായിരുന്നു സംഭവം. പാമ്പിനെ പിടിച്ചശേഷം അത് പൊതുജനങ്ങള്‍ക്കായി വീണ്ടും പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്.