Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

ശരീരഭാരം കുറയ്ക്കാം ഭക്ഷണത്തിനു 30 മിനിറ്റു മുന്‍പ് വെള്ളം കുടിച്ചാല്‍

മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ് അമിതവണ്ണം. എന്നാല്‍ തടി കൂടുതലാണ്, ശരീരഭാരം കുറയ്ക്കണം എന്നു ചിന്തിക്കുന്നവര്‍ വെള്ളം ധാരാളം കുടിക്കുന്നത് ഏറെ ഗുണം ചെയ്യുമെന്നാണ് പുതിയ പഠനം. ഈ വെള്ളം കുടിക്കലിന് പ്രത്യേക സമയവും ഉണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഉച്ച ഭക്ഷണം കഴിക്കുന്നതിന് 30 മിനിറ്റ് മുമ്പ് 500 മില്ലി വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. കാരണം വെള്ളം കുടിക്കുമ്പോള്‍ വിശപ്പ് പകുതി കുറയും. പിന്നെ വലിച്ചുവാരി ഭക്ഷണം കഴിക്കാന്‍ തോന്നില്ല എന്നതാണ് കാരണം. അങ്ങനെ അമിതവണ്ണം കുറയ്ക്കാനും കഴിയും.

ജേണല്‍ ഒബിസിറ്റിയിലാണ് ഇതു സംബന്ധിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ രീതിയില്‍ വെള്ളം കുടിച്ചവരില്‍ നടത്തിയ പഠനത്തില്‍ 1.5 കിലോ വരെ കുറഞ്ഞുവെന്നാണ് ഗവേഷകര്‍ പറയുന്നത്.