Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

നിര്‍ഭയ കേസിലെ പ്രതികളെ മാര്‍ച്ച് മൂന്നിന് തൂക്കിലേറ്റണമെന്നാണ് ഡല്‍ഹി കോടതി

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷയ്ക്ക് ഡല്‍ഹി കോടതി പുതിയ മരണ വാറന്റ് പുറപ്പെടുവിച്ചു. പ്രതികളെ മാര്‍ച്ച് മൂന്നിന് തൂക്കിലേറ്റണമെന്നാണ് ഡല്‍ഹി കോടതി പുറപ്പെടുവിച്ച പുതിയ മരണ വാറന്റ്. രാവിലെ ആറുമണിക്ക് ശിക്ഷ നടപ്പാക്കാനാണ് ഡല്‍ഹി കോടതിയുടെ ഉത്തരവ്. വധശിക്ഷ നടപ്പിലാക്കുന്നതിന് പുതിയ മരണവാറന്റ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് തിഹാര്‍ ജയിലധികൃതരും നിര്‍ഭയയുടെ മാതാപിതാക്കളും നല്‍കിയ ഹര്‍ജികളെ തുടര്‍ന്നാണ് ഉത്തരവ്.

ഇത് മൂന്നാം തവണയാണ് പ്രതികള്‍ക്ക് മരണ വാറണ്ട് പുറപ്പെടുവിക്കുന്നത്. നേരത്തെ ജനവുരി 17 നും ഫെബ്രുവരി ഒന്നിനും പ്രതികളെ തൂക്കിലേറ്റാനുള്ള മരണവാറണ്ടുകളുണ്ടായിരുന്നു. എന്നാല്‍ ദയാഹര്‍ജികളും മറ്റു നിയമനടപടികളും കാരണം കോടതി വാറണ്ടുകള്‍ സ്‌റ്റേ ചെയ്യുകയായിരുന്നു. പ്രതികളിലൊരാളായ പവന്‍ ദയാഹര്‍ജി സമര്‍പ്പിക്കുകയാണെങ്കില്‍ പ്രതികളുടെ വധശിക്ഷ വീണ്ടും നീളാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. മറ്റ് പ്രതികളുടെ ദയാഹര്‍ജി നേരത്തെ തള്ളിയിരുന്നു.

അതേസമയം, വധശിക്ഷക്ക് പുതിയ തീയതി നിശ്ചയിച്ചതില്‍ സന്തോഷമെന്ന് നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു.