Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

റെയില്‍വേ സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സേവനം അവസാനിപ്പിക്കുന്നുവെന്ന് ഗൂഗിള്‍

റെയില്‍വേ സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സേവനം അവസാനിപ്പിക്കുകയാണെന്ന് ഗുഗിള്‍ അറിയിച്ചു. റെയില്‍വേ സ്‌റ്റേഷനുകളില്‍ സൗജന്യ വൈഫൈ സേവനം നല്‍കുന്നത് തങ്ങള്‍ക്കും പങ്കാളികള്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഗൂഗിള്‍ അറിയിച്ചു. അഞ്ച് വര്‍ഷം മുമ്പാണ് സൗജന്യ വൈഫൈ സേവനം ആരംഭിക്കുന്നത്.

ഇന്ന് ഇന്റര്‍നെറ്റ് സേവനങ്ങള്‍ വളരെ ലളിതവും വില കുറഞ്ഞതുമായി മാറി. മൊബൈല്‍ ഡാറ്റാ പ്ലാനുകള്‍ ഇന്ന് ആളുകള്‍ക്ക് താങ്ങാവുന്ന നിലയിലെത്തി. കണക്ടിവിറ്റിയും കൂടുതല്‍ മെച്ചപ്പെട്ടു. കൂടുതല്‍ ആളുകളും ഉപയോഗിക്കുന്നത് ഇപ്പോള്‍ മൊബൈല്‍ ഡാറ്റയാണെന്നും ഗൂഗിള്‍ വ്യക്തമാക്കി.