Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

ദേശീയ ജനസംഖ്യ രജിസ്റ്ററിന്റെ വിവരശേഖരണത്തിന്റെ ആദ്യഘട്ടം ഏപ്രില്‍ ഒന്ന് മുതല്‍

ദേശീയ ജനസംഖ്യ രജിസ്റ്ററിന്റെ വിവരശേഖരണത്തിന്റെ ആദ്യഘട്ടം ഏപ്രില്‍ ഒന്ന് മുതല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ആരംഭിക്കുമെന്ന് വിവരം. രാഷട്രപതി രാംനാഥ് കോവിന്ദിന്റെ വിവരങ്ങളാണ് പട്ടികയില്‍ ആദ്യം എന്റോള്‍ ചെയ്യുക എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. തൊട്ടുപിന്നാലെ ഉപരാഷ്ട്രപതി എം വെങ്കയ്യ നായ്ഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ വിവരങ്ങളും ദേശീയ ജനസംഖ്യ റജിസ്റ്ററിനായി ശേഖരിക്കും.

എന്‍ പി ആറിനെക്കുറിച്ചുള്ള ആശങ്കകള്‍ ഒഴിവാക്കാന്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും ജനങ്ങളെ അഭിസംബോധന ചെയ്യും. മാതാപിതാക്കളുടെ ജനന സ്ഥലം, തീയതി എന്നീ വിവാദ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്ന് നിര്‍ബന്ധമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.