Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

താരാ കല്യാണിന്റെ മകള്‍ സൗഭാഗ്യ വിവാഹിതയായി

തൃശ്ശൂര്‍: നടിയും നര്‍ത്തകിയുമായ താരാ കല്യാണിന്റെ മകള്‍ സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി. സൗഭാഗ്യയുടെ സുഹൃത്ത് കൂടിയായ അര്‍ജുന്‍ സോമശേഖര്‍ ആണ് വരന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ രാവിലെ ഒന്‍പതിനായിരുന്നു താലികെട്ട്. ചടങ്ങ് വളരെ ലളിതമായിരുന്നു. അമ്മ താരാ കല്യാണ്‍ തന്നെയാണ് മകളുടെ കൈ പിടിച്ച് അര്‍ജ്ജുന് നല്‍കിയത്.

പത്ത് വര്‍ഷത്തിലേറെയായി അര്‍ജ്ജുനും സൗഭാഗ്യയും സുഹൃത്തുക്കളാണ്. താരാ കല്യാണ്‍ നടത്തുന്ന നൃത്ത വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിയായിരുന്ന അര്‍ജ്ജുന്‍ സൗഭാഗ്യയോടൊപ്പം നിരവധി വേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. അര്‍ജ്ജുന്‍ ഇപ്പോള്‍ തിരുവനന്തപുരം വെള്ളയമ്പലത്ത് ഡാന്‍സ് സ്‌കൂള്‍ നടത്തിവരുന്നു.

ടിക് ടോക്കിലും ഏറെ ശ്രദ്ധേയരായിരുന്നു താരങ്ങളായിരുന്നു അമ്മയും മകളും.