Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

മത്സ്യകൃഷി നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ജില്ലയിലെ പട്ടിക ജാതി-വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി മത്സ്യകൃഷി നടത്തുന്നതിന് ഗുണഭോക്താക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവര്‍ക്ക് കുളങ്ങളിലെ കാര്‍പ്പ് മത്സ്യകൃഷിയും പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ക്ക് കുളങ്ങളിലെ കാര്‍പ്പ് മത്സ്യ കൃഷി, അടുക്കളക്കുളങ്ങളിലെ കരിമീന്‍ കൃഷി തുടങ്ങിയ പദ്ധതികളുമാണുള്ളത്. സ്വന്തമായി കുളമുള്ളവര്‍ക്കും കുളം പാട്ടത്തിനെടുത്ത് കൃഷി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്കും അപേക്ഷിക്കാം.

അവസാന തീയതി ഫെബ്രുവരി 25. ഫോണ്‍: 0477 2252814.