Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

ചൂടുകാലത്തെ സൗന്ദര്യ സംരക്ഷണത്തിന് പപ്പായ

ചൂടുകാലം സൗന്ദര്യ സംരക്ഷണത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടതാണ്. ഈ സമയത്ത് ഏറെ അലട്ടുന്ന പ്രശ്‌നമാണ് ചര്‍മ്മത്തിലുണ്ടാകുന്ന കരുവാളിപ്പ്. ഇതിന് ഫലപ്രദമായ പരിഹാരമാര്‍ഗ്ഗം നമ്മുടെ വീട്ടുമുറ്റത്തു തന്നെയുണ്ട്. സൂര്യപ്രകാശം കൊണ്ട് ചര്‍മ്മത്തിലുണ്ടാകുന്ന കരുവാളിപ്പ് മാറാന്‍ പപ്പായ സഹായിക്കും.

പപ്പായയില്‍ അടങ്ങിയിട്ടുള്ള വിറ്റമിന്‍ എയും പപ്പൈന്‍ എന്‍സൈമും മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നവയാണ്. വേനല്‍ക്കാലത്ത് പപ്പായ കഴിക്കുകയും ജ്യൂസായി കുടിക്കുന്നതും മുഖത്ത് ഇടുന്നതും നല്ലതാണ്. മുഖത്തിന്റെയും മുടിയുടെയും സംരക്ഷണത്തിന് പപ്പായ ഉപയോഗിക്കാം.

കുരു നീക്കി പപ്പായ പേസ്റ്റ് രൂപത്തിലാക്കി തേനും ചേര്‍ത്ത് മുഖത്ത് പുരട്ടുക. പത്ത് മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക. മുഖം തിളങ്ങും. പഴുത്ത പപ്പായ കുഴമ്പ് പരുവത്തിലാക്കി മുഖത്ത് പുരട്ടി അരമണിക്കൂറിനു ശേഷം കഴുകി കളയുക. ഇത് മുഖക്കുരു മാറ്റാന്‍ സഹായിക്കും. സോഡിയത്തിന്റെ അളവ് പപ്പായയില്‍ കുറവായതിനാല്‍ ചര്‍മത്തെ ഈര്‍പ്പമുള്ളതാക്കി നിലനിര്‍ത്താനും പപ്പായ സഹായിക്കും.