Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

നെല്ലുസംഭരണം: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഫെബ്രുവരി 25 ന് അവസാനിക്കും

തൃശ്ശൂര്‍: സപ്ലൈകോ നെല്ല് സംഭരണത്തിന്റെ രണ്ടാംഘട്ട ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഫെബ്രുവരി 25 ന് അവസാനിക്കും. 15ന് അവസാനിക്കേണ്ടിയിരുന്ന രജിസ്‌ട്രേഷന്‍ തിയ്യതി നീട്ടി നല്‍കുകയായിരുന്നു. ഈ സീസണില്‍ കൃഷി തുടങ്ങിയവരടക്കം ആരും വിട്ടുപോകാതെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് അധികൃതര്‍ അറിയിച്ചു. www.supplycopaddy.in എന്ന സൈറ്റ് വഴിയാണ് രജിസ്‌ട്രേഷന്‍.

കര്‍ഷകരില്‍ നിന്ന് പരമാവധി നെല്ല് സംഭരിക്കാന്‍ ലക്ഷ്യമിട്ടാണ് സപ്ലൈകോ നെല്ല് സംഭരണം നടത്തുന്നത്. 270 കോടി മൂല്യമുള്ള ഒരു ലക്ഷം ടണ്‍ നെല്ല് സംഭരിക്കുക എന്നതാണ് സപ്ലൈകോയുടെ ലക്ഷ്യം. 13081 ടണ്‍ നെല്ല് ഇതിനകം സംഭരിച്ചു കഴിഞ്ഞു. 35 കോടി രൂപയാണ് ഇതിന്റെ മൂല്യം.

38000 പേര്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ജില്ലയില്‍ 41591 പേര്‍ ഇതിനകം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിക്കഴിഞ്ഞു. 2020 ജൂണ്‍ 30 വരെ സംഭരണം നീണ്ടുപോകും. ജില്ലയില്‍ 41 മില്ലുകളാണ് സംഭരണ രംഗത്തുള്ളത്. തലപ്പിള്ളി താലൂക്കില്‍ 12522, തൃശ്ശൂരില്‍ 17844, മുകുന്ദപുരം 4844, ചാവക്കാട് 3569, ചാലക്കുടി 2606, കൊടുങ്ങല്ലൂര്‍ 206 എന്നിങ്ങനെയാണ് രജിസ്റ്റര്‍ ചെയ്തവരുടെ കണക്ക്.