Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

മത്സ്യത്തൊഴിലാളി ഗ്രൂപ്പ് അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാം

തിരുവനന്തപുരം: 2020-21 ല്‍ മത്സ്യഫെഡ് നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളി ഗ്രൂപ്പ് അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ മാര്‍ച്ച് 31വരെ ചേരാം. അപകട മരണമോ, അപകടത്തെ തുടര്‍ന്ന് സ്ഥിര അംഗവൈകല്യമോ സംഭവിക്കുന്നവര്‍ക്ക് നിബന്ധനകള്‍ക്കുവിധേയമായി 10,00,000 രൂപ വരെ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കും.

പദ്ധതിയില്‍ ഒരാള്‍ക്ക് 435 രൂപ അടച്ച് അംഗമാകാം. മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങള്‍ വഴിയാണ് അംഗങ്ങളാകേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ മത്സ്യഫെഡ് ജില്ലാ ഓഫീസുകളില്‍ നിന്നും, ക്ലസ്റ്റര്‍ ഓഫീസുകളില്‍ നിന്നും, പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്നും ലഭിക്കും.