Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

ട്രാന്‍സിലെ ഫഹദിന്റെ അഭിനയത്തെ പ്രശംസിച്ച് ഗീതു മോഹന്‍ദാസ്

ഫഹദ് ഫാസലിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരുക്കിയ ട്രാന്‍സ് തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. സംവിധാനം, തിരക്കഥ, അഭിനയം എല്ലാം പെര്‍ഫെക്ടായി ഒരുമിച്ച് വന്ന സിനിമയാണിതെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ചിത്രത്തിലെ ഫഹദിന്റെ അഭിനയവും വളരെ ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്. ചിത്രത്തിലെ ഫഹദിന്റെ പ്രകടനത്തെ പ്രശംസിച്ച് നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസും രംഗത്തെത്തിയിരിക്കുന്നു.

”ഈ നിമിഷത്തില്‍ ഒരു നടന്‍ പരിപൂര്‍ണ്ണമായി കഥാപാത്രമായി മാറുന്നത് ഞാന്‍ കണ്ടു. അവന്‍ അവനില്‍ തന്നെ കഥാപാത്രത്തെ കണ്ടെത്തുകയായിരുന്നു. ഏതൊരു സംവിധായകന്റെയും സ്വപ്നം പോലെ ഒന്ന്, ആ യുറേക്കാ നിമിഷം. ഇനിയുള്ള ചിത്രങ്ങളിലും നിനക്കും നിന്റെ ഭാവി ചിത്രങ്ങളുടെ സംവിധായകര്‍ക്കും ഇത്തരത്തിലുള്ള നിമിഷം സമ്മാനിക്കാന്‍ നിനക്ക് സാധിക്കട്ടെ ഫഹദ്.’ എന്ന് ഗീതു മോഹന്‍ദാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.