Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

പാക്കിസ്ഥാന് താക്കീതുമായി ട്രംപ്

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ഭീകരത നേരിടുന്നതില്‍ ഇന്ത്യയ്‌ക്കൊപ്പമാണ് അമേരിക്കയെന്ന് ഉറപ്പു വരുത്തുന്ന ശക്തമായ സന്ദേശമാണ് ട്രംപ് നല്‍കിയത്. പാക്കിസ്ഥാന് അതിശക്തമായ ഭാഷയില്‍ താക്കീത് നല്‍കാനും ട്രംപ് മടിച്ചില്ല. അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണം പൂര്‍ണ്ണമായും അവസാനിപ്പിക്കാന്‍ പാക്കിസ്ഥാന്‍ നടപടി എടുക്കണമെന്നും ട്രംപ് നിര്‍ദ്ദേശിച്ചു.

അഹമ്മദാബാദിലെത്തിയ ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തിയാണ് സ്വീകരിച്ചത്. അഹമ്മദാബാദിലെ മോട്ടോരിയ സ്‌റ്റേഡിയത്തില്‍ ലക്ഷങ്ങളെ സാക്ഷി നിര്‍ത്തിയാണ് നമസ്‌തേ ട്രംപ് പരിപാടിയിലൂടെ രാജ്യം ട്രംപിനെ വരവേറ്റത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസകൊണ്ട് മൂടിയ ട്രംപ് ഇന്ത്യയുടെ യഥാര്‍ത്ഥ ചാമ്പ്യനാണ് മോദിയെന്ന് ട്രംപ് പറഞ്ഞു. സബര്‍മതി ആശ്രമം സന്ദര്‍ശിച്ച ട്രംപ് വൈകുന്നേരത്തോടെ താജ്മഹല്‍ സന്ദര്‍ശിച്ചു.

നാളെ രാവിലെയാണ് ഔദ്യോഗിക വരവേല്‍പ്. രാഷ്ട്രപതിഭവനിലെ ഔദ്യോഗിക വരവേല്‍പ്പിനുശേഷം രാജ്ഘട്ടില്‍ ഗാന്ധിജിയുടെ സ്മൃതികുടീരത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കും. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഹൈദരാബാദ് ഹൗസിലാണ് കൂടിക്കാഴ്ച നടക്കുക. ഇന്ത്യ-അമേരിക്ക സൈനിക സഹകരണ കരാര്‍ വ്യാപാര കരാറിന്റെ പ്രാഥമിക ചര്‍ച്ച തുടങ്ങിയവ നാളെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാത്രി 7.30ന് രാഷ്ട്രപതിഭവനില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്രംപിന് അത്താഴ വരുന്നും നല്‍കും.

റിപ്പോര്‍ട്ട്: പ്രത്യേക പ്രതിനിധി