Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

ഭക്ഷ്യസുരക്ഷാ ലംഘനം: മൂന്ന് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ ഗുരുതര ഭക്ഷ്യസുരക്ഷാ ലംഘനങ്ങള്‍ കണ്ടെത്തിയ മൂന്ന് ഹോട്ടലുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. മണക്കാട് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പൊറോട്ട സെന്റര്‍, സംസം ബേക്കറി പഴകിയ ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ സൂക്ഷിക്കുകയും ഭക്ഷ്യസുരക്ഷാ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്ത കരമനയിലെ വണ്‍ ടേക്ക് എവേ എന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമാണ് നിര്‍ത്തിവയ്പ്പിച്ചത്.

97 സ്ഥാപനങ്ങള്‍ പരിശോധിച്ചതില്‍, ഭക്ഷ്യസുരക്ഷാ മാനദണ്ഡം ലംഘിച്ച 47 സ്ഥാപനങ്ങള്‍ക്ക് ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് നോട്ടീസ് നല്‍കി. ഗുരുതര വീഴ്ച കണ്ടെത്തിയ 10 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താന്‍ നടപടി സ്വീകരിച്ചു. 54 ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരുടെ 14 സ്‌ക്വാഡുകളാണ് പരിശോധനയില്‍ പങ്കെടുക്കുന്നത്. പരിശോധന മാര്‍ച്ച് 10 വരെ തുടരും.

നഗരത്തിലെ ഭക്ഷണ വിതരണ വില്‍പ്പന സ്ഥാപനങ്ങള്‍ക്കെതിരെയുള്ള പൊതുജനങ്ങളുടെ പരാതികളുടെ നിര്‍ദ്ദേശങ്ങളും 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പറിലോ 8943346181, 8943346195, 7593862806 എന്നീ നമ്പരുകളിലോ അറിയിക്കാം.

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെ തട്ടുകടകള്‍, റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് രാത്രികാല പരിശോധന കര്‍ശനമാക്കിയതായി ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ എ.ആര്‍ അജയകുമാര്‍ അറിയിച്ചു.