Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

വനിതാദിനത്തില്‍ സ്ത്രീകളുടെ ഇരുചക്ര വാഹന റാലി: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി അഞ്ഞൂറ് സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന ഇരുചക്ര വാഹന റാലി സംഘടിപ്പിക്കുന്നു. യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് മൂന്നിന് വൈകുന്നേരം 4.30 ന് വെള്ളയമ്പലം മാനവീയം വീഥിയില്‍ നിന്നുമാണ് പര്യടനം ആരംഭിയ്ക്കുക.

സ്ത്രീകള്‍ക്ക് സ്വതന്ത്രവും നിര്‍ഭയവും സുരക്ഷിതവുമായ സഞ്ചാര സ്വാതന്ത്ര്യമുറപ്പാക്കല്‍, മദ്യത്തിനും മയക്കുമരുന്നിനുമെതിരായ നിതാന്ത ജാഗ്രതയുണര്‍ത്തല്‍, തുല്യ നീതി അവസര സമത്വം എന്നിവ എല്ലാ മേഖലകളിലും നടപ്പിലാക്കല്‍ തുടങ്ങിയവ സന്ദേശമാകുന്ന സ്ത്രീകളുടെ ഇരുചക്ര വാഹനറാലി നഗരത്തിന്റെ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് മാനവീയം വീഥിയിലെ നീര്‍മാതളച്ചുവട്ടില്‍ എത്തിച്ചേരും. തുടര്‍ന്ന് കലാസാംസ്‌കാരിക പരിപാടികള്‍ നടക്കും. പങ്കെടുക്കുന്നവര്‍ക്ക് യൂത്ത് കമ്മീഷന്‍ ‘സാര്‍വ്വദേശീയ വനിതാ ദിനാചരണ’ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.

ആദ്യം പേരു രജിസ്റ്റര്‍ ചെയ്യുന്ന 500 സ്ത്രീകള്‍ക്കാണ് ഇരുചക്ര വാഹന റാലിയില്‍ പങ്കെടുക്കാനാവസരം. [email protected] എന്ന മെയിലില്‍ രജിസ്റ്റര്‍ ചെയ്യാം. വിശദാംശങ്ങള്‍ക്ക് 0471 2308630, 8086987262, 94958 64250, 9497571803 എന്ന നമ്പറില്‍ ബന്ധപ്പെടണം.