Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

മഴ ലഭിച്ചില്ലെങ്കില്‍ ഉഷ്ണതരംഗത്തിന് സാധ്യത

സംസ്ഥാനത്ത് ഉടന്‍ മഴ ലഭിച്ചില്ലെങ്കില്‍ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥ ഗവേഷകരുടെ മുന്നറിയിപ്പ്. പാലക്കാട്, പുനലൂര്‍, കോട്ടയം എന്നിവിടങ്ങളിലാണ് ഉഷ്ണതരംഗം അനുഭവപ്പെടുക. അതിതീവ്രമായ കാലാവസ്ഥാ വ്യതിയാനമാണ് സംസ്ഥാനത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

സാധാരണ ഡിസംബര്‍-ജനുവരിയില്‍ അനുഭവപ്പെടാറുളള തണുപ്പും ഇത്തവണ അനുഭവപ്പെട്ടില്ലെന്നും ഗവേഷകര്‍ പറയുന്നു. 38 ഡിഗ്രി വരെ ചൂടാണ് പലയിടത്തും അനുഭവപ്പെടുന്നത്. വരും ദിവസങ്ങളില്‍ മഴ ലഭിച്ചില്ലെങ്കില്‍ ചൂട് 40 ഡിഗ്രി കടന്നേക്കുമെന്നാണ് കാലവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്.