Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

കുഞ്ചാക്കോ ബോബന് കോടതി വാറന്റ്

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ സാക്ഷിയായ നടന്‍ കുഞ്ചാക്കോ ബോബന് കോടതി വാറന്റ് പുറപ്പെടുവിച്ചു. വിസ്താരത്തിനായി വെള്ളിയാഴ്ച കോടതിയില്‍ എത്താന്‍ നേരത്തേ സമന്‍സ് നല്‍കിയിരുന്നു. ഇതുപ്രകാരം എത്താതിരുന്നതിനെത്തുടര്‍ന്നാണ് നടപടി.

സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് കൊടൈക്കനാലില്‍ ആയതിനാലാണ് ഹാജരാകാന്‍ കഴിയാതിരുന്നതെന്ന് കുഞ്ചാക്കോ ബോബന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് അടുത്തമാസം നാലിന് ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കി.

കുഞ്ചാക്കോ ബോബനെക്കൂടാതെ മറ്റ് സാക്ഷികളായ ഗീതു മോഹന്‍ദാസ്, സംയുക്താവര്‍മ്മ എന്നിവര്‍ക്കും ഇന്നലെ വിസ്താരത്തിനായി എത്താന്‍ സമന്‍സ് ഉണ്ടായിരുന്നു. ഇരുവരും ഇന്നലെ കോടതിയില്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ സംയുക്താവര്‍മ്മയുടെ വിസ്താരം കോടതി ഒഴിവാക്കി.