Agriculture

Entertainment

June 4, 2023

BHARATH NEWS

Latest News and Stories

മാസ്‌ക്ക്, ഹാന്‍ഡ് സാനിറ്റേഷന്‍ അമിതവില: പരാതികള്‍ സമര്‍പ്പിക്കാം

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുഖാവരണം, കയ്യുറകള്‍, ഹാന്‍ഡ് സാനിറ്റേഷന്‍ എന്നിവയ്ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് ലീഗല്‍ മെട്രോളജി വകുപ്പ് അറിയിച്ചു. ഇത് സംബന്ധിച്ച പരാതികള്‍ 1800 425 4835 എന്ന ടോള്‍ഫ്രീ നമ്പരില്‍ അറിയിക്കാം.

‘സുതാര്യം’ എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും imd.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ നേരിട്ടും പരാതികള്‍ അറിയിക്കാം. ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഇതിനകം 41 സ്ഥാപനങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പരമാവധി വില്‍പന വില ഉള്‍പ്പെടെയുളള നിയമാനുസൃത പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്താത്തതിന് 30 കേസുകളും, അധികവില ഈടാക്കിയതിന് ആറ് കേസുകളും വില മായ്ച്ചതിന് അഞ്ച് കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്.