Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

കോവിഡ്19: സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 5468 പേര്‍

സംസ്ഥാനത്ത് കോവിഡ്19 ലക്ഷണങ്ങളോടെ നിരീക്ഷണത്തിലുള്ളത് 5468 പേരാണ്. ഇവരില്‍ 5191 പേര്‍ വീടുകളിലും 277 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. രോഗലക്ഷണങ്ങള്‍ ഉള്ള 1715 വ്യക്തികളുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചു. ഇതില്‍ 1132 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

സംസ്ഥാനത്ത് ഇതുവരെ 22 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 19 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. മൂന്ന് പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരത്തുള്ള രണ്ടുപേര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇറ്റലിയില്‍ നിന്നെത്തിയ വിനോദസഞ്ചാരിക്കും ബ്രിട്ടനില്‍ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിക്കുമാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്.