Agriculture

Entertainment

June 4, 2023

BHARATH NEWS

Latest News and Stories

കൊവിഡ് 19: രോഗഭീഷണി അതിജീവിക്കാന്‍ കൂടുതല്‍ ശക്തമായ നടപടികള്‍ ആവശ്യമെന്ന് ഐ എം എ

കൊവിഡ് 19 രോഗ ഭീഷണിയെ അതിജീവിക്കുവാനായി കൂടുതല്‍ ശക്തമായ നടപടികള്‍ ആവശ്യമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള സംസ്ഥാന ശാഖയുടെ കൊറോണ കണ്‍ട്രോള്‍ സെല്‍ യോഗം വിലയിരുത്തി. സംസ്ഥാനത്ത് നിലവിലുള്ള കൊറോണ ഭീഷണിയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഐ എം എ ആസ്ഥാനത്ത് വിശദമായ ചര്‍ച്ച നടത്തി.

കൊറോണ രോഗം നിയന്ത്രണ വിധേയമാക്കുന്നതിന് ഏറ്റവും അത്യാവശ്യം ചെയ്യേണ്ടത് ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കുക, വീടിന് പുറത്തേക്കുള്ള യാത്രകള്‍ കഴിവതും ഒഴിവാക്കുക എന്നിവയാണെന്ന് യോഗം വിലയിരുത്തി. സ്‌കൂളുകളും കോളേജുകളും അടയ്ക്കാന്‍ എടുത്ത തീരുമാനത്തെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സ്വാഗതം ചെയ്തു. അതോടൊപ്പം ബാറുകള്‍ ഉള്‍പ്പെടെ ആളുകള്‍ കൂട്ടം കൂടുന്ന സ്ഥാപനങ്ങള്‍ അടച്ചിടണമെന്നും യോഗം ആവശ്യപ്പെട്ടു.