Agriculture

Entertainment

June 4, 2023

BHARATH NEWS

Latest News and Stories

കൊറോണയുടെ കാര്യത്തില്‍ വേണ്ടത് ആശങ്കയല്ല, ജാഗ്രത: മോഹന്‍ലാല്‍

ലോകമാകെ കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ കൊറോണയെ പ്രതിരോധിക്കാന്‍ ബോധവത്കരണവുമായി മലയാളികളുടെ പ്രിയ നടന്‍ ലാലേട്ടന്‍. വൈറസ് ബാധയുമായി ബന്ധപ്പെട്ട് സാധാരണക്കാര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ ഉന്നയിച്ച് ഒരു ഡോക്ടറുമായി നടത്തിയ അഭിമുഖം മോഹന്‍ലാല്‍ സ്വന്തം ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്തിരിക്കുകയാണ്. അഭിമുഖത്തിന്റെ ലിങ്ക് ട്വിറ്റര്‍ അക്കൗണ്ടിലും അദ്ദേഹം ഷെയര്‍ ചെയ്തിട്ടുണ്ട്. യൂട്യൂബിലും വീഡിയോ ലഭ്യമാണ്.

വൈറസിനെ എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം, അതിന് എന്തൊക്കെയാണ് പാലിക്കേണ്ട കാര്യങ്ങള്‍ തുടങ്ങി മോഹന്‍ലാല്‍ ഉന്നയിക്കുന്ന സംശയങ്ങള്‍ക്ക് മറുപടിയുമായി എത്തുന്നത് എറണാകുളം മെഡിക്കല്‍ കോളേജിലെ കൊറോണ കണ്‍ട്രോള്‍ നോഡല്‍ ഓഫീസറും ശ്വാസകോശരോഗ വിഭാഗം മേധാവിയുമായ ഡോ. ഫത്താഹുദ്ദീന്‍ ആണ്. കൊറോണ ആശങ്കയോട് നോ പറയൂ, മുന്‍കരുതലിനോട് യെസ് പറയൂ എന്ന ടാഗ് ലൈനോട് കൂടിയാണ് മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന വിശ്വശാന്തി ഫൌണ്ടേഷനാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

വീഡിയോ കാണാം: