Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

പത്തു മിനിറ്റിനുള്ളില്‍ കൊറോണ സാന്നിധ്യം കണ്ടെത്തുന്ന ഉപകരണം കുവൈറ്റ് ഇറക്കുമതി ചെയ്യുന്നു

കുവൈറ്റ്: മനുഷ്യരിലെ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തുന്ന ഉപകരണം കുവൈറ്റ് ഇറക്കുമതി ചെയ്യുന്നു. ആരോഗ്യ മന്ത്രാലയത്തിലെ മരുന്ന് നിയന്ത്രണ വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അല്‍ ബദര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത വ്യാഴാഴ്ച ഇത് രാജ്യത്തെത്തും. ഞായറാഴ്ച മുതല്‍ ഉപയോഗിച്ചു തുടങ്ങും.

10 മിനുട്ടിനുള്ളില്‍ വൈറസ് ബാധയുടെ പരിശോധന ഫലം അറിയുന്ന ഉപകരണങ്ങളാണ് പുതുതായി ഇറക്കുമതി ചെയ്യുന്നത്. നിലവിലെ ഉപകരണങ്ങള്‍ വഴി പരിശോധന ഫലം ലഭിക്കുന്നതിന് 5 – 6 മണിക്കൂര്‍ വരെ സമയം ആവശ്യമാണ്. പുതിയ ഉപകരണങ്ങള്‍ എത്തുന്നതോടെ പരിശോധനാ ഫലം അറിയുന്നതിന് ധാരാളം സമയ ലാഭം ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.