Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

വാളയാര്‍ കേസില്‍ വെറുതെ വിട്ട പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടു

കൊച്ചി: വാളയാര്‍ കേസില്‍ വിചാരണക്കോടതി വെറുതെവിട്ട ആറു പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. പ്രതികളെ വിചാരണക്കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിടണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി ഉത്തരവിനെതിരെ സര്‍ക്കാരും കുട്ടികളുടെ അമ്മയും നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

13 വയസുകാരിയുടെ അസ്വാഭാവിക മരണത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അട്ടക്കുളം സ്വദേശി മധു, രാജാക്കാട് സ്വദേശി ഷിബു ചേര്‍ത്തല സ്വദേശി പ്രദീപ്, അട്ടക്കുളം സ്വദേശി മധു, പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതി എന്നിവരാണ് ഉള്ളത്. കേസില്‍ തെളിവുകളുടെ അഭാവത്തില്‍ പാലക്കാട് പോക്‌സോ കോടതി പ്രതികളെ വെറുതെ വിടുകയായിരുന്നു.

പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് വിചാരണക്കോടതി പ്രതികളെ വെറുതെ വിട്ടത്. ഇതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തു നിന്ന് വീഴ്ചകള്‍ ഉണ്ടായെന്നും ശക്തമായ തെളിവുകള്‍ പോലും പരിഗണിക്കാതെയാണ് വിചാരണക്കോടതി വിധി പുറപ്പെടുവിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.

അട്ടപ്പളളം ശെല്‍വപുരത്തെ വീട്ടിലാണ് 2017 ജനുവരി പതിമൂന്നിന് പതിമൂന്നു വയസ്സുകാരിയെയും മാര്‍ച്ച് നാലിന് ഒന്‍പതു വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.