Agriculture

Entertainment

August 18, 2022

BHARATH NEWS

Latest News and Stories

കോവിഡ്: ലോകത്ത് മരണം 33148, രോഗബാധിതര്‍ ഏഴുലക്ഷത്തിലധികം

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 33,148 ആയി. ലോകത്താകമാനം ഏഴു ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ് ബാധിച്ചു. സ്‌പെയിനില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായിരം കടന്നു. രോഗികളുടെ എണ്ണം 78,797.

അമേരിക്കയില്‍ മരിച്ചത് 2,229 പേര്‍. ഇന്നലെ മാത്രം 1900 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. 1.23 ലക്ഷം പേര്‍ രോഗബാധിതരായി. ഇറ്റലിയില്‍ മരണം 10,779 ആയി. 92,472 പേര്‍ക്കാണ് ഇറ്റലിയില്‍ രോഗബാധ സ്ഥിരീകരിച്ചത്.