Agriculture

Entertainment

August 18, 2022

BHARATH NEWS

Latest News and Stories

വിലക്ക് ലംഘിച്ച് പെന്‍ഷന്‍ വാങ്ങാനായി ബാങ്കുകള്‍ക്ക് മുന്നില്‍ നീണ്ട നിര ; തിരക്ക് തുടർന്നാൽ പെൻഷൻ വിതരണം നിർത്തി വെക്കുമെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം ; ലോക്ക് ഡൗൺ വിലക്ക് ലംഘിച്ച് പെന്‍ഷന്‍ വാങ്ങാനായി ബാങ്കുകള്‍ക്ക് മുന്നില്‍ തിരക്ക്. വാർദ്ധക്യ പെൻഷൻ അടക്കമുള്ളവ വാങ്ങാനായി നിരവധി വയോധികരാണ് ബാങ്കുകളിൽ എത്തിയത്. കൊറോണ വൈറസ് ബാധ പെട്ടെന്ന് ബാധിക്കുമെന്ന് കരുതുന്നവർ തന്നെ ബാങ്കുകളിൽ വന്നത് തെല്ല് ഭീതിയുണ്ടാക്കുന്നതാണ്.

ആശങ്ക ഉളവാക്കുകയാണ്.മാർച്ച് മാസം അവസാനം ആയതോടെ പെൻഷൻ വാങ്ങാൻ വൻ തിരക്കാണ് ബാങ്കുകളിൽ അനുഭവപ്പെട്ടത്. തിരക്ക് നിയന്ത്രിക്കാൻ സംവിധാനം ഇല്ലാതായതോടെ ബാങ്കുകൾ ആശങ്കയിലായി.60 വയസിന് മുകളിൽ പ്രായമുള്ളവർ വീടിന് പുറത്തു ഇറങ്ങരുതെന്ന് സർക്കാർ നിർദേശം നൽകിയിട്ടും ബാങ്കുകൾക്കും എടിഎമ്മുകൾക്കും മുന്നിലെ നീണ്ട നിര ഉണ്ടായി.

എന്നാൽ, ബാങ്കുകളില്‍ തിരക്ക് പ്രതീക്ഷിച്ചില്ലെന്നു മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. തിരക്ക് തുടർന്നാൽ പെൻഷൻ വിതരണം നിർത്തി വെക്കുമെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.

ബാങ്കിനകത്തു കയറിയാൽ സാമൂഹിക അകലം പാലിച്ചു മാത്രമേ ആളുകളെ വരിയിൽ നിർത്തുകയുള്ളൂ എന്നും, പുറത്ത് ഒന്നും ചെയ്യാനാകില്ലെന്നും ബാങ്കുകൾ നിലപാട് വ്യക്തമാക്കിയെങ്കിലും വന്നവർ തിക്കിതിരക്കിയതോടെ പലയിടങ്ങളിലും ബാങ്ക് ഇടപാടുകൾ നിർത്തിവച്ചു.