Agriculture

Entertainment

August 18, 2022

BHARATH NEWS

Latest News and Stories

മുംബൈയിൽ രണ്ട് മലയാളി നഴ്സുമാർക്ക് കോവിഡ് ബാധ

മുംബൈ : മുംബൈയിൽ രണ്ട് മലയാളി നഴ്സുമാർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ദക്ഷിണമുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാർക്ക് രോഗം സ്ഥിരീകരിച്ചത്. എറണാകുളം, കോട്ടയം സ്വദേശിനികളാണ്നഴ്സുമാർ. . ഇതേ തുടർന്ന് ഇരുവരുടേയും മലയാളികളടക്കമുള്ള സഹപ്രവർത്തകരെ ഐസൊലേറ്റ് ചെയ്തു. മലയാളി നഴ്സുമാരടക്കം ആകെ 12 പേർക്കാണ് മഹാരാഷ്ട്രയിൽ ഇന്നു കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 215 ആയി.

ഇവരുടെ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഒരു ഡോക്ടർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗബാധ സ്ഥിരീകരിക്കുന്നതിന് മുൻപുള്ള ദിവസങ്ങളിൽ ഇയാൾ നിരവധി ശസ്ത്രക്രിയകൾ ചെയ്തതായി സൂചനയുണ്ട്.

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 33,148 ആയി. ലോകത്താകമാനം ഏഴു ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ് ബാധിച്ചു. സ്‌പെയിനില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായിരം കടന്നു.