Agriculture

Entertainment

August 18, 2022

BHARATH NEWS

Latest News and Stories

സൗജന്യ റേഷൻ വിതരണം ബുധനാഴ്ച്ച മുതൽ ; ആൾക്കൂട്ടം ഒഴിവാക്കാൻ സമയ ക്രമീകരണം

തിരുവനന്തപുരം : അടുത്ത മാസം ഒന്നു മുതലുള്ള സൗജന്യ റേഷൻ വിതരണം ബുധനാഴ്ച്ച മുതൽ ആരംഭിക്കും .മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടവർക്ക് ഉച്ചവരെയും മറ്റു വിഭാഗങ്ങൾക്ക് ഉച്ചയ്ക്ക് ശേഷവും റേഷൻ നൽകുമെന്ന് മന്ത്രി പി. തിലോത്തമൻ .കാർഡില്ലാത്തവർക്ക് ആധാർ കാർഡും ഫോൺ നമ്പരും നൽകിയാൽ മതി.

റേഷൻ കടകളിൽ ആൾക്കൂട്ടം ഒഴിവാക്കാനാണ് സമയം ക്രമീകരിച്ചിരിക്കുന്നത് . സൗജന്യ കിറ്റ് വിതരണം മുൻഗണനാ വിഭാഗക്കാർക്ക് ആയിരിക്കും ആദ്യം . അതേസമയം, കോവിഡ് ഭീതിയില്‍ കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്ക് പാല്‍ കൊണ്ടുപോകുന്നതിന് വിലക്കേര്‍പ്പെടുത്തി.കോവിഡ് 19 ഭീതിയില്‍ കേരളത്തില്‍ നിന്ന് പാല്‍ അതിര്‍ത്തി കടത്തേണ്ടതില്ലെന്നാണ് തമിഴ്നാടിന്റെ തീരുമാനം.

ദിവസേന രണ്ട് ലക്ഷം ലിറ്റര്‍ പാല്‍പ്പൊടിയാക്കി സംഭരിക്കാനുള്ള മില്‍മ മലബാര്‍ യൂണിയന്റെ ശ്രമം ഇതോടെ തടസപ്പെട്ടു. പ്രതിസന്ധി തുടര്‍ന്നാല്‍ ക്ഷീരകര്‍ഷകരില്‍ നിന്ന് പാല്‍ സംഭരിക്കുന്നതില്‍ മില്‍മയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തേണ്ടി വരും. പാല്‍വില്‍പന പകുതിയായി കുറഞ്ഞതിനാലാണ് അധികം പാല്‍ തമിഴ്നാട്ടിലെത്തിച്ച് പാല്‍പ്പൊടിയാക്കി സൂക്ഷിക്കാനുള്ള തീരുമാനം.