Agriculture

Entertainment

August 18, 2022

BHARATH NEWS

Latest News and Stories

ഭക്ഷണം കിട്ടിയില്ല ; പ്രതിഷേധവുമായി പെരുമ്പാവൂരിലും അതിഥി തൊഴിലാളികൾ

പെരുമ്പാവൂര്‍ ; കമ്മ്യൂണിറ്റി കിച്ചന്‍ വഴി ഭക്ഷണം കിട്ടിയില്ലെന്ന പരാതിയുമായി പെരുമ്പാവൂരില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. പെരുമ്പാവൂരിലെ ബംഗാള്‍ കോളനിയിലാണ് പ്രതിഷേധം. അതിഥി തൊഴിലാളികളുടെ താല്‍പ്പര്യത്തിന് അനുസരിച്ചുള്ള ഭക്ഷണക്രമീകരണമാണ് ഇവിടെ നടത്തിയിരുന്നത്. എന്നാല്‍ ഒരു ചപ്പാത്തി മെഷീന്‍ മാത്രമാണുള്ളത് ഇവിടെയുള്ളത്. മറ്റ് കോളനികളില്‍ നിന്നും ഭക്ഷണത്തിനായി ആളുകള്‍ എത്തിയിരുന്നു. തുടര്‍ന്ന് ഭക്ഷണത്തില്‍ കുറവ് വന്നതോടെയാണ് പ്രതിഷേധം തുടങ്ങിയത്.

കമ്മ്യൂണിറ്റി കിച്ചന്‍ വഴി തൊഴിലാളികള്‍ക്ക് ഭക്ഷണം ഉറപ്പാക്കുന്ന പദ്ധതി പൊലീസിന്‍റെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെയാണ് നടത്തിയത്.

എന്നാല്‍ തങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണം ലഭിച്ചില്ലെന്ന് പറഞ്ഞാണ് ഇവരുടെ പ്രതിഷേധം. പൊലീസ് സ്ഥലത്തെത്തി കൂടുതല്‍ ഭക്ഷണം നല്‍കുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്. പായിപ്പാട്ടും ഇത്തരത്തിൽ പ്രതിഷേധവുമായി തൊഴിലാളികൾ പ്രതിഷേധം നടത്തിയിരുന്നു