Agriculture

Entertainment

August 18, 2022

BHARATH NEWS

Latest News and Stories

പത്തനംതിട്ടയില്‍ ആദ്യം കോവിഡ് സ്ഥിരീകരിച്ച അഞ്ചുപേരും രോഗവിമുക്തരായി ആശുപത്രി വിട്ടു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ ആദ്യം കോവിഡ് 19 സ്ഥിരീകരിച്ച അഞ്ചു പേരുടെയും രോഗം ഭേദമായതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു. അഞ്ചുപേരെയും ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. മാര്‍ച്ച് ഏഴാം തീയതിയാണ് പത്തനംതിട്ട ജില്ലയില്‍ ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്നും വന്ന മൂന്ന് പേര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് രോഗം കണ്ടെത്തിയത്.

അഞ്ചു പേരുടെയും പരിശോധനാഫലം ഡബിള്‍ നെഗറ്റീവ് ആണെന്ന് റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ഇന്ന് അവരെ ഡിസ്ചാര്‍ജ് ചെയ്യുവാന്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം തന്നെ ഫയര്‍ഫോഴ്‌സും ആരോഗ്യ പ്രവര്‍ത്തകരും വാര്‍ഡ്‌മെമ്പര്‍മാരും ചേര്‍ന്ന് അവരുടെ വീടും പരിസരവും അണുവിമുക്തമാക്കുവാനുള്ള നടപടികള്‍ എടുത്തിരുന്നു.

ഇവരാരും രോഗം മനപ്പൂര്‍വം വരുത്തിയതല്ല. ഇവരില്‍ രോഗം ആദ്യം കണ്ടുപിടിച്ചു എന്നേയുള്ളൂ. ഇതെല്ലാം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാം. അതുകൊണ്ടുതന്നെ ഇവരോട് ആരെങ്കിലും അപര്യാദയായി പെരുമാറുകയോ ഇവരുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയോ ഒറ്റപ്പെടുത്തുകയോ ചെയ്തുകൂടാ. ഇവരുടെ സുരക്ഷാ ചുമതലയ്ക്കായി എസ് പിക്കും സ്റ്റേഷന്‍ പോലീസ് ഓഫീസര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.