Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

സംസ്ഥാനത്ത് 32 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു; 213 രോഗബാധിതര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 17 പേര്‍ വിദേശത്തുനിന്ന് വന്നവരാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. രോഗബാധിതരില്‍ 15 പേര്‍ക്ക് രോഗം വന്നത് സമ്പര്‍ക്കത്തിലൂടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 213 ആയി.

കാസര്‍കോട് 17, കണ്ണൂര്‍ 11, വയനാടും ഇടുക്കിയിലും രണ്ടു പേര്‍ക്കു വീതവുമാണ് വൈറസ് സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 126 പേരെ ആശുപത്രിയിലാക്കി. 6991 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 6031 എണ്ണം രോഗബാധയില്ലെന്നു ഉറപ്പാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.