Agriculture

Entertainment

August 8, 2022

BHARATH NEWS

Latest News and Stories

അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണ് ; നന്ദി പറഞ്ഞ് പത്തനംതിട്ടയിലെ കുടുംബം

പത്തനംതിട്ട : കോവിഡിൽ നിന്നും മുക്തരായ പത്തനംതിട്ട റാന്നി സ്വദേശികള്‍ ആശുപത്രി വിട്ടു. ഇറ്റലിയില്‍ നിന്നെത്തിയ മൂന്നംഗ കുടുംബവും ഇവരുടെ അടുത്ത രണ്ടു ബന്ധുക്കളുമാണ് ആശുപത്രി വിട്ടത്. രോഗമുക്തരായ അഞ്ചുപേര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ മധുരം നല്‍കിയാണ് വീട്ടേലേയ്ക്കയച്ചത്. ചികിത്സിച്ചവര്‍ക്കും കരുതലൊരുക്കിയവര്‍ക്കും കുടുംബം നന്ദിയറിച്ചു.അറിവില്ലായ്മ കൊണ്ടു പറ്റിയ തെറ്റാണെന്നും കുടുംബം കൂട്ടിച്ചേർത്തു.

റാന്നി ഐത്തലയിലെ വീട്ടിലേയ്ക്ക് തിരിച്ച ഇവരോട് 14 ദിവസം വീട്ടില്‍ നിരീക്ഷണത്തിലിരിക്കാനും ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചു.

ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ടുപേര്‍ക്കുകൂടി ഇനി അസുഖം ഭേദമാകാനുണ്ട്. ഇവര്‍ കോഴഞ്ചേരിയിലുള്ള ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ വൃദ്ധമാതാപിതാക്കളുടെ പരിശോധനാഫലം നെഗറ്റീവ് ആയെങ്കിലും ആശുപത്രി വിട്ടിട്ടില്ല.