Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

‘ ഞാനും തിരിച്ചു വരുന്നു ‘ സൂചന നൽകി ശക്തിമാൻ

മഹാഭാരതവും,രാമായണവും മാത്രമല്ല തൊണ്ണൂറുകളിലെ കുട്ടികളുടെ ഹരമായിരുന്ന ശക്തിമാനും തിരികെയെത്തുകയാണെന്ന് സൂചന.ലോക്ക് ഡൗൺ കാലത്ത് കുട്ടികൾക്ക് വേണ്ടിയാണ് ശക്തിമാൻ മടങ്ങി വരുന്നത്.

ശക്തിമാന്‍ എന്ന സൂപ്പര്‍ഹീറോ ആയി അനേക കാലം സ്‌ക്രീനില്‍ തിളങ്ങിയ സാക്ഷാല്‍ മുകേഷ് ഖന്ന തന്നെയാണ് ഈ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്.

‘ഇന്ത്യയിലെ 135 കോടി ജനങ്ങള്‍ക്ക് അവരുടെ വീടുകളിലിരുന്ന് പഴയ ടെലിവിഷന്‍ പരമ്പരകള്‍ ആസ്വദിക്കാനുള്ള സൗകര്യമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. നിങ്ങളോട് വലിയൊരു സന്തോഷവാര്‍ത്ത കൂടി അറിയിക്കട്ടെ. ശക്തിമാനും അധികം വൈകാതെ നിങ്ങള്‍ക്കരികിലെത്തും. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കൂ’ ട്വിറ്ററിലൂടെ പങ്കുവെച്ച ഒരു വീഡിയോയില്‍ മുകേഷ് ഖന്ന പറഞ്ഞു.

1997 മുതല്‍ 2005 വരെയാണ് ശക്തിമാന്‍ ദൂരദര്‍ശനില്‍ പ്രക്ഷേപണം ചെയ്തിരുന്നത്. വ്യത്യസ്തഭാഷകളിലായി നിരവധി ചാനലുകളില്‍ സീരിയല്‍ പ്രക്ഷേപണം ചെയ്തിരുന്നു.