Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

കോവിഡ് പ്രഭവകേന്ദ്രങ്ങളുടെ കേന്ദ്രപട്ടികയില്‍ കേരളവും ; രോഗികളുടെ എണ്ണം കൂടുന്നതായി സംശയം

ന്യൂഡൽഹി : കോവിഡ് രോഗ പ്രഭവകേന്ദ്രങ്ങളുടെ കേന്ദ്രപട്ടികയില്‍ രണ്ടെണ്ണം കേരളത്തില്‍. കാസര്‍കോടും പത്തനംതിട്ടയുമാണ് കേരളത്തിൽ നിന്നുള്ളവ. ആദ്യസ്ഥാനം ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡന്‍, നിസാമുദീന്‍, നോയിഡ എന്നിവയാണ്. മീററ്റ്, ഫിൽവാഡ, അഹമ്മദാബാദ്, മുംബൈ, പുണെ എന്നിവടങ്ങളാണ് മറ്റുള്ളവ.

ബംഗാളില്‍ ഇന്ന് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മരണം 34 ആയി. മഹാരാഷ്ട്രയില്‍ അഞ്ചുപേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 225 ആയി.

കേരളത്തില്‍ രോഗബാധിതനായി അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന തിരുവനന്തപുരം പോത്തന്‍കോട് വാവറമ്പലത്ത് അബ്ദുല്‍ അസീസ് മരിച്ചു. 68 വയസായിരുന്നു. ഇന്നലെ അര്‍ധരാത്രിയാണ് മരണം. കഴിഞ്ഞ അ‍ഞ്ചുദിവസമായി വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.

മാർച്ച് രണ്ടിന് പോത്തൻകോട് വിവാഹചടങ്ങിൽ പങ്കെടുത്തു, അതേ ദിവസവും മാർച്ച് 11നും, 18നും, 21നും മരണാന്തര ചടങ്ങുകളിൽ പങ്കെടുത്തു. ഒരു കാസർകോട് സ്വദേശിയും ചെന്നൈ സ്വദേശിയും ഇദേഹം പങ്കെടുത്ത ചടങ്ങിനെത്തിയതായി വിവരമുണ്ട്. മാർച്ച് 20 വരെ ഇദ്ദേഹം പള്ളിയിൽ പോയിട്ടുണ്ട്.

നാട്ടിലെത്തിയ പ്രവാസികളുമായോ വിദേശികളുമായോ ഇദ്ദേഹം ഇടപെട്ടതായി ഇതുവരെ കണ്ടെത്താനായിട്ടില്ല. മാർച്ച് ആദ്യവാരം മുതലുള്ള ഇദ്ദേഹത്തിന്‍റെ സഞ്ചാര പാത ആരോ​ഗ്യവകുപ്പ് പുറത്തു വിട്ടിട്ടുണ്ട്.