Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

വാന്‍ഗോഗിന്റെ സ്പ്രിംഗ് ഗാര്‍ഡന്‍ എന്ന പെയ്ന്റിംഗ് മോഷണം പോയി: മോഷ്ടിച്ചത് വാന്‍ഗോഗിന്റെ 167-ാമത് ജന്മദിനത്തില്‍

നെതര്‍ലാന്‍ഡ്‌സ്: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന മ്യൂസിയത്തില്‍ നിന്ന് വിഖ്യാത ചിത്രകാരന്‍ വിന്‍സന്റ് വാന്‍ഗോഗിന്റെ ചിത്രം മോഷണം പോയി. നെതര്‍ലന്‍ഡ്‌സിലെ ദ സിംഗര്‍ ലാരന്‍ മ്യൂസിയത്തില്‍ നിന്നും തിങ്കളാഴ്ച രാവിലെയാണ് പെയിന്റിംഗ് മോഷണം പോയത്. 1884 ലെ സിപ്രിങ് ഗാര്‍ഡന്‍ എന്ന ചിത്രമാണ് മോഷണം പോയത്.

വിന്‍സന്റ് വാന്‍ഗോഗിന്റെ 167-ാമത് ജന്മദിനമായ തിങ്കളാഴ്ചയാണ് പെയിന്റിംഗ് മോഷണം പോയത്. മ്യൂസിയത്തിലെ ഗ്ലാസ് വാതില്‍ തകര്‍ത്ത് അകത്തു കയറിയാണ് പെയിന്റിംഗ് മോഷ്ടിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പാണ് ദ സിങര്‍ ലാരന്‍ മ്യൂസിയം അടച്ചിട്ടത്.

ലോകത്തേറ്റവും തിരിച്ചറിയപ്പെടുന്നതും വിലയേറിയവയും ആണ് ഇന്ന് വാന്‍ഗോഗ് ചിത്രങ്ങള്‍. മോഷ്ടിക്കപ്പെട്ട പെയിന്റിംഗിന്റെ യഥാര്‍ത്ഥ മൂല്യം മ്യൂസിയം വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇതേ കാലയളവിലെ വാന്‍ഗോഗിന്റെ മറ്റൊരു പെയ്ന്റിംഗ് അടുത്തിടെ വിറ്റത് 13.5 മില്യണ്‍ ഡോളറിനാണ്.

ഒരു താല്‍ക്കാലിക എക്‌സിബിഷനായി നെതര്‍ലാന്‍ഡിലെ ഗ്രോനിംഗര്‍ മ്യൂസിയത്തില്‍ നിന്ന് സിംഗര്‍ ലാരന്‍ മ്യൂസിയത്തിലേക്ക് കൊണ്ടുവന്നതാണ് ഈ പെയിന്റിംഗ്. ഗ്രോനിംഗര്‍ മ്യൂസിയത്തിന്റെ ശേഖരത്തിലുള്ള ഒരേയൊരു വാന്‍ ഗോഗ് പെയ്ന്റിംഗ് ആണ് ഇതെന്ന് പറയപ്പെടുന്നു.