Agriculture

Entertainment

August 8, 2022

BHARATH NEWS

Latest News and Stories

കായംകുളത്ത് 55 വയസുള്ളയാള്‍ മരിച്ച നിലയില്‍: ആഹാരം കിട്ടാത്തതാണ് മരണകാരണമെന്ന് കരുതുന്നു

കായംകുളം: കായംകുളം മേജര്‍ പത്തിയൂര്‍ ദേവീ ക്ഷേത്രത്തിന് സമീപം 55 വയസുള്ള ഒരാള്‍ വീട്ടില്‍ മരിച്ച നിലയില്‍. പാറയ്ക്കാട്ടു പടീറ്റതില്‍ രഘുനാഥ് (55) ആണ് മരിച്ചത്. രണ്ട് ദിവസമായി ആഹാരം കിട്ടാത്തതാണ് മരണകാരണം എന്ന് കരുതുന്നു. മൃതദേഹത്തിന് രണ്ട് ദിവസമെങ്കിലും പഴക്കമുണ്ട്. ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഭക്ഷണപ്പൊതി വിതരണം ചെയ്യാന്‍ ചെന്ന സന്നദ്ധപ്രവര്‍ത്തകരാണ് മരിച്ച നിലയില്‍ രഘുനാഥിനെ കണ്ടെത്തുന്നത്.