Agriculture

Entertainment

August 8, 2022

BHARATH NEWS

Latest News and Stories

വിസ നിയമം ലംഘിച്ച് ഇന്ത്യയിൽ നിസാമുദ്ദീൻ മതസമ്മേളനത്തിനെത്തിയ ഇന്തോനേഷ്യൻ മത പ്രചാരകരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താൻ ഇന്ത്യ

ന്യൂഡല്‍ഹി: വിസ നിയമം ലംഘിച്ച 800 ഇന്തോനേഷ്യന്‍ മത പ്രചാരകരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താൻ ഇന്ത്യ. ഡല്‍ഹിയില്‍ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്ത പ്രചാരകര്‍ക്കെതിരെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.

ടൂറിസ്റ്റ് വിസയിൽ ഇന്തോനേഷ്യയില്‍ നിന്നും ഇന്ത്യയിലെത്തിയ ഇവര്‍ വിസാ നിയമം ലംഘിച്ച് മത സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു. ഇവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചതായും ഇവര്‍ക്ക് ഇനി രാജ്യത്തേക്ക് പ്രവേശിക്കാന്‍ കഴിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.തെലങ്കാനയില്‍ ഇന്തോനേഷ്യന്‍ മത പ്രചാരകര്‍ക്ക് വിസ നിയമം ലംഘിച്ച് താമസ സൗകര്യം ഉറപ്പ് വരുത്തിയ പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

മാര്‍ച്ച് 18ന് ബംഗ്ലേവാലി പള്ളിയില്‍ സംഘടിപ്പിച്ച മതസമ്മേളനത്തിലാണ് ഇവര്‍ പങ്കെടുത്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 8000 ത്തോളം പേര്‍ ഈ മതസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു .കഴിഞ്ഞ ദിവസം ജമ്മു കശ്മീരില്‍ കൊറോണ ബാധയേറ്റ് മരിച്ച 65കാരനും ആന്‍ഡമാനില്‍ രോഗം സ്ഥിരീകരിച്ച ആറ് പേരും ഡല്‍ഹിയിലെ മതസമ്മേളത്തില്‍ പങ്കെടുത്തിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

ഇവര്‍ ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ് ഒഡീഷാ എന്നിവിടങ്ങളിലേക്ക് പോയിട്ടുണ്ടെന്നും അവിടുത്തെ പള്ളികളിലും ഇവര്‍ സമ്മേളനം നടത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

തെലങ്കാനയില്‍ 50 ശതമാനം കൊറോണ പോസിറ്റീവ് കേസുകളും ഇവര്‍ പ്രാസംഗികരായ സമ്മേളനത്തിൽ പങ്കെടുത്തവരാണെന്നും അധികൃതര്‍ വ്യക്തമാക്കി. .