Agriculture

Entertainment

August 8, 2022

BHARATH NEWS

Latest News and Stories

തമിഴ്നാട്ടിലെ കോവിഡ് രോഗികളിൽ പകുതി പേരും നിസാമുദീനിൽ പോയവർ ; കേരളത്തിൽ നിന്നും പോയ ആലപ്പുഴക്കാരെ തിരിച്ചറിഞ്ഞു , ആയിരത്തിലേറെ പേർ രോഗവാഹകരാകുമെന്ന് സൂചന

ചെന്നൈ : തമിഴ്നാട്ടിലെ കോവിഡ് രോഗികളില്‍ പകുതി പേര്‍ക്കും രോഗം ലഭിച്ചത് ഡല്‍ഹി നിസാമൂദ്ദീനിലെ തബ്ലീഗ് ജമാഅത്തിന്റെ സമ്മേളത്തില്‍ പങ്കെടുത്തതിലൂടെയെന്ന് സൂചന. സമ്മേളനത്തില്‍ പങ്കെടുത്തവരും അവരുടെ സമ്പര്‍ക്കത്തിലുണ്ടായിരുന്നവരുമടക്കം 31 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് .അഞ്ഞൂറിലേറെ പേർ തമിഴ് നാട്ടിൽ നിന്നും ഈ സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട് . എന്നാൽ അവരെ കണ്ടെത്താനായിട്ടില്ല.

അതേസമയം, നിസാമുദീനിലെ ചടങ്ങില്‍ പങ്കെടുത്ത ആറ് ആലപ്പുഴക്കാരെ തിരിച്ചറിഞ്ഞു. സംഘത്തില്‍ ഡോക്ടറും, തിരിച്ചെത്തിയത് 22ന് നിസാമുദീന്‍ എക്സ്പ്രസിലാണ്.രോഗബാധ കൂടുതല്‍ തീവ്രമാകാന്‍ സാധ്യതയുള്ള പത്തു സ്ഥലങ്ങളുടെ പട്ടിക ഇതിനിടെ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു. പത്തനംതിട്ടയും കാസര്‍കോടും പട്ടികയിലുണ്ട്

രാജ്യമാകെ കോവിഡ് വ്യാപനത്തിന്‍റെ ഭീതി പടര്‍ത്തി ഡല്‍ഹി നിസാമുദീനിലെ തബ്‍ലീഗ് സമ്മേളനം. സമ്മേളനത്തില്‍ പങ്കെടുത്ത പത്തുപേരാണ് നാലു സംസ്ഥാനങ്ങളിലായി മരിച്ചത്. ആറ് തെലങ്കാന സ്വദേശികള്‍ മരിച്ചതോടെയാണ് നിസാമുദീനിലെ വാര്‍ഷിക മതസമ്മേളനം ചര്‍ച്ചയായത്. ഈ മാസം 13 മുതല്‍ 15വരെയാണ് സമ്മേളനം നടന്നത്. ഡല്‍ഹിയില്‍ 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കശ്മീരില്‍ കോവിഡ് സ്ഥിരീകരിച്ച 37 ല്‍ 18 പേരും സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.

700 പേര്‍ ക്വാറന്‍റീന്‍ കേന്ദ്രങ്ങളിലാണ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ മര്‍ക്കസ് അധികൃതര്‍ക്കെതിരെ നിയമനടപടിക്ക് നിര്‍ദേശിച്ചു. തായ്‍ലന്‍ഡ്, ഫിലിപ്പീന്‍സ്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നും ആളുകള്‍ ഈ മതസമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്.