Agriculture

Entertainment

August 18, 2022

BHARATH NEWS

Latest News and Stories

ഇന്ന് 7 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു ; ഒരു ലക്ഷത്തിലേറെ പേർ നിരീക്ഷണത്തിൽ

തിരുവനന്തപുരം ; ഇന്ന് സംസ്ഥാനത്ത് 7 പേര്‍ക്കുകൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം 2, കാസര്‍കോട് 2, കൊല്ലം , തൃശൂര്‍, കണ്ണൂര്‍ എന്നീ ജില്ലകളിൽ ഓരോത്തർക്കും വീതമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 215 ആയി.

159 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1,63,129 പേര്‍ നിരീക്ഷണത്തിലുണ്ട് . പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ രണ്ടുപേരുടെ വീതം പരിശോധനാഫലം നെഗറ്റിവായി. കാസര്‍കോട് തീവ്രനിരീക്ഷണം ഏര്‍പ്പെടുത്തി. ചുമയും പനിയുമുള്ള എല്ലാവരേയും നിരീക്ഷിക്കും. 163 പേര്‍ കാസര്‍കോട്ട് ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് രോഗബാധമൂലം ഇന്ന് പോത്തൻ കോട് സ്വദേശി മരണപ്പെട്ടിരുന്നു . തുടർന്ന് പ്രദേശവാസികളും നിരീക്ഷണത്തിലാണ്.