Agriculture

Entertainment

August 18, 2022

BHARATH NEWS

Latest News and Stories

ഏപ്രിൽ ഫൂളാക്കാൻ നോക്കിയാൽ ഉടൻ അറസ്റ്റ് ; കർശന നിർദേശം നൽകി ഡിജിപി

തിരുവനന്തപുരം : കോവിഡ്, ലോക്ക് ഡൗണ്‍ എന്നിവയുമായി ബന്ധപ്പെട്ട് ഏപ്രിൽ ഫൂൾ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ പാടില്ലെന്ന് പൊലീസ്. ഇത്തരം സന്ദേശങ്ങള്‍ തയാറാക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താല്‍ അറസ്റ്റു ചെയ്യാൻ ഡിജിപി നിര്‍ദേശം നല്‍കി. ഏപ്രില്‍ ഫൂള്‍ സന്ദേശങ്ങള്‍ ഹൈടെക് ക്രൈം സെല്ലും സൈബര്‍ ഡോമും നിരീക്ഷിക്കും.

മാത്രമല്ല അടിയന്തിരമല്ലാ‍ാത്ത കാര്യങ്ങൾക്ക് സത്യവാങ്മൂലം തയാറാക്കി റോഡിലിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കാനും പൊലീസ് തീരുമാനം. അനാവാശ്യമായി റോഡിലിറങ്ങുന്നവരുടെയും നിസാരകാര്യത്തിനും റോഡില്‍ ഇറങ്ങിയവരുടെയും എണ്ണം കൂടിയതോടെയാണ് പൊലീസ് കടുത്ത നടപടികളിലേക്ക് നീങ്ങൂന്നത്. നിസാരകാര്യത്തിന് ‌സത്യവാങ്മൂലമായി നിരത്തിലിറങ്ങിയാല്‍ കേസ് എടുക്കാനും ഡിജിപി നിര്‍ദേശിച്ചു.