Agriculture

Entertainment

August 8, 2022

BHARATH NEWS

Latest News and Stories

കൊറോണ: മില്‍മ മലബാര്‍ മേഖലാ യൂണിറ്റ് കര്‍ഷകരില്‍ നിന്നുള്ള പാല്‍സംഭരണം നിര്‍ത്തുന്നു

കോഴിക്കോട്: മില്‍മയുടെ മലബാര്‍ മേഖലാ സഹകരണ യൂണിറ്റ് കര്‍ഷകരില്‍ നിന്നുള്ള പാല്‍സംഭരണം ബുധനാഴ്ച മുതല്‍ നിര്‍ത്തുന്നു. കര്‍ഷകരില്‍ നിന്ന് പാല്‍ സംഭരിക്കാന്‍ കഴിയാത്തത് ക്ഷീരകര്‍ഷകരുടെ ജീവിതത്തെ സാരമായി ബാധിക്കുമെന്നാണ് കരുതുന്നത്. കര്‍ഷകരില്‍ നിന്ന് സമാഹരിക്കാത്ത പാല്‍ ഒഴുക്കിക്കളയുകയല്ലാതെ മറ്റ് നിവൃത്തിയില്ലാത്ത സാഹചര്യത്തിലേക്കാണ് ക്ഷീരകര്‍ഷകര്‍ നീങ്ങുന്നത്.

മലബാറില്‍ നിന്നുള്ള പാല്‍ വാങ്ങിയിരുന്ന തമിഴ്‌നാട്, കൊറോണ ബാധയെ തുടര്‍ന്ന് പാല്‍ വാങ്ങുന്നത് അവസാനിപ്പിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്ന് മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു. പ്രതിദിനം ആറുലക്ഷം ലിറ്റര്‍ പാലാണ് മേഖലാ യൂണിയന്‍ സമാഹരിച്ചിരുന്നത്. ഒന്നര ലക്ഷത്തോളം ക്ഷീരകര്‍ഷകരില്‍ നിന്നാണ് യൂണിയന്‍ പാല്‍ സംഭരിച്ചിരുന്നത്.