Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

ലോക്ക് ഡൗൺ നീട്ടാൻ സാധ്യത ; ആലോചനകൾ നടക്കുന്നതായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി : 21 ദിവസത്തെ ലോക്ക് ഡൗൺ കാലാവധി നീട്ടുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ .ദേശീയ മാദ്ധ്യമമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. കോവിഡ് അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ നീട്ടണമെന്ന് ഒട്ടേറെ സംസ്ഥാനങ്ങളും വിദഗ്ധരും ആവശ്യപ്പെട്ടിരുന്നു.

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി മാർച്ച് 24നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 21 ദിവസത്തെ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഇത് ഏപ്രിൽ 14 അർധരാത്രി അവസാനിക്കും. അതേസമയം, തെലങ്കാന, മധ്യപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങി നിരവധി സംസ്ഥാനങ്ങൾ ലോക്ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലോക്ഡൗൺ നീട്ടുന്നതിനോട് രാജസ്ഥാൻ എതിർപ്പ് പ്രകടിപ്പിക്കയും ചെയ്തു. ഘട്ടംഘട്ടമായി പിൻവലിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.

കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് ഇതിനോടകം 114 പേർ മരിച്ചു. നാലായിരത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണവും രോഗവും റിപ്പോർട്ട് ചെയ്തത്. ലോക്ക് ഡൗൺ നീട്ടണമെന്ന ആവശ്യം കഴിഞ്ഞ ദിവസം ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും മുന്നോട്ട് വച്ചിരുന്നു.