Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

ഒരു സമയം ഒരാൾക്ക് മാത്രം സന്ദേശം ഫോർവേഡ് ചെയ്യാം ; നിയന്ത്രണങ്ങളുമായി വാട്സ് ആപ്പ് ,ഫോര്‍വേര്‍ഡ് സന്ദേശങ്ങള്‍ കൈമാറുന്നതിന്റെ പരിധി കുറയ്ക്കാന്‍ തീരുമാനം

ന്യൂഡല്‍ഹി : വ്യാജ വാർത്തകൾക്ക് തടയിടാൻ വാട്സ് ആപ്പ് . ഫോര്‍വേര്‍ഡ് സന്ദേശങ്ങള്‍ കൈമാറുന്നതിന്റെ പരിധി കുറയ്ക്കാന്‍ കമ്പനി തീരുമാനിച്ചു .ഇനി മുതല്‍ ഉപഭോക്താക്കള്‍ക്ക് ഒരാള്‍ക്ക് മാത്രമാകും ഒരുസമയം സന്ദേശം ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കുക.

കൊറോണ വൈറസ് ബാധ സംബന്ധിച്ച് വ്യാജ വാര്‍ത്തകളും സന്ദേശങ്ങളും വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഫോര്‍വേഡ് സന്ദേശങ്ങള്‍ കൈമാറുന്ന പരിധി കുറയ്ക്കാന്‍ തീരുമാനിച്ചത് .

നിലവില്‍ ഒരേ സമയം സന്ദേശം അഞ്ച് പേര്‍ക്ക് ഫോര്‍വേഡ് ചെയ്യാനുള്ള സൗകര്യമാണ് വാട്‌സ് ആപ്പ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ സ്റ്റാറ്റസ് ആയി അപ്ലോഡ് ചെയ്യാവുന്ന വീഡിയോയുടെ ദൈര്‍ഘ്യം വാട്‌സ് ആപ്പ് കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫോര്‍വേഡ് സന്ദേശങ്ങള്‍ അയക്കുന്നതിനുള്ള പരിധി ചുരുക്കിയിരിക്കുന്നത്.

.