Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

പലിശ നിരക്കുകൾ വെട്ടിക്കുറച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ; ഭവന വായ്പ്പ എടുത്തവർക്ക് ഏറെ പ്രയോജനകരം , പുതിയ നിരക്കുകൾ ഏപ്രിൽ 10 മുതൽ

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) എംസിഎൽആർ (മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് – ബേസിഡ് ലെൻഡിം​ഗ് റേറ്റ്) നിരക്കുകൾ വെട്ടിക്കുറച്ചു. ഒരു വർഷത്തെ കാലവധിയുളള എംസിഎൽആർ നിരക്കിൽ 35 ബേസിസ് പോയിന്റ്സിന്റെ (ബി‌പി‌എസ്) കുറവാണ് വരുത്തിയിരിക്കുന്നത്. ഏപ്രിൽ 10 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.

ഭവന വായ്പകൾ പോലെ എം‌സി‌എൽ‌ആർ-ലിങ്ക്ഡ് ഫ്ലോട്ടിംഗ് റേറ്റ് വായ്പ എടുത്തിട്ടുളള എസ്‌ബി‌ഐ ഉപഭോക്താക്കൾക്ക് ഈ നീക്കം ഗുണം ചെയ്യും. ഇവരുടെ പലിശ നിരക്കുകൾ കുറയും. ഇതോടെ ഒരു വർഷത്തെ എംസി‌എൽ‌ആർ 7.75 ശതമാനത്തിൽ നിന്ന് പ്രതിവർഷം 7.40 ശതമാനമായി കുറയുമെന്ന് എസ്‌ബി‌ഐ പ്രസ്താവനയിൽ പറഞ്ഞു.

യോഗ്യതയുള്ള ഭവനവായ്പ അക്കൗണ്ടുകളിലെ (എംസി‌എൽ‌ആറുമായി ലിങ്ക് ചെയ്തിട്ടുള്ള) ഇ‌എം‌ഐകൾക്ക് 30 വർഷത്തെ വായ്പയ്ക്ക് ഒരു ലക്ഷത്തിന് 24 രൂപ വരെ നിരക്ക് കുറയുകയും ചെയ്യും .