Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

സ്വവർഗ രതിയ്ക്കുള്ള ശിക്ഷയാണ് കോവിഡെന്ന് പ്രസ്താവിച്ച ഇസ്രയേല്‍ ആരോഗ്യമന്ത്രിക്ക് കൊറോണ

ജറുസലേം: സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെടുന്നവർക്കുള്ള ദൈവശിക്ഷയാണ് കോവിഡെന്ന പറഞ്ഞ ഇസ്രയേല്‍ ആരോഗ്യമന്ത്രിക്ക് കൊറോണ വൈറസ് ബാധ. ഇസ്രയേല്‍ ആരോഗ്യ മന്ത്രി യാക്കോവ് ലിറ്റ്സമാനാണ് രോഗം സ്ഥിരീകരിച്ചത്. യാക്കോവ് ലിറ്റ്സ്മെന്‍റെ ഭാര്യക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഒരുമാസം മുന്‍പാണ് കൊറോണ വൈറസ് സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള ദൈവ ശിക്ഷയാണെന്ന് മന്ത്രി പറഞ്ഞത്.ആരോഗ്യമന്ത്രിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടക്കമുള്ളവര്‍ ക്വാറന്‍റൈനിലാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സാമൂഹ്യ അകലം പാലിക്കണമെന്ന നിര്‍ദേശം ലിറ്റ്സ്മെന്‍ പാലിച്ചില്ലെന്നും ഇതുമൂലം മന്ത്രി സഭയിലെ നിരവധി പേര്‍ നിരീക്ഷണത്തിലാവുന്ന സ്ഥിതിയാണെന്നും ദി ടൈസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രോഗം സ്ഥിരീകരിക്കുന്നതിന് ഒരു ദിവസം മുന്‍പ് വരെ ലിറ്റ്സ്മെന്‍ പ്രാര്‍ത്ഥനായോഗങ്ങളില്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്.