Agriculture

Entertainment

June 4, 2023

BHARATH NEWS

Latest News and Stories

മാസ്ക്ക് എങ്ങനെ തയ്ക്കാം ; പഠിപ്പിക്കാൻ പ്രിയ താരം ഇന്ദ്രൻസും ; ദേശീയ പുരസ്‌കാര ജേതാവായ നടന്റെ എളിമയേയും,സാമൂഹ്യ ബോധത്തെയും വാഴ്ത്തി ആരാധകർ

കൊറോണ വൈറസ് വ്യാപനം തടയാനുള്ള മാസ്ക്ക് എങ്ങനെ തയ്ക്കണമെന്ന് കാട്ടിത്തരുകയാണ് നടൻ ഇന്ദ്രൻസ് .

ബ്രേക്ക് ദ ചെയ്ന്‍ ക്യാമ്പെയ്‌നിന്റെ ഭാഗമായി പൂജപ്പുര സെൻട്രൽ ജയിലിലെ ടെയ്‌ലറിങ് യൂണിറ്റില്‍ തയ്യലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഫെയ്‌സ് മാസ്‌ക് എങ്ങനെ നിര്‍മ്മിക്കാമെന്നു പഠിപ്പിച്ചുകൊടുക്കുകയാണ് നടന്‍.

കൊറോണ വൈറസ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായ ഇന്ദ്രന്‍സിന്റെ ഈ വീഡിയോ സിനിമാതാരങ്ങളടക്കം ഷെയര്‍ ചെയ്തതോടെ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ദേശീയ പുരസ്‌കാര ജേതാവായ നടന്റെ എളിമയേയും,സാമൂഹ്യ ബോധത്തെയും വാഴ്ത്തുകയാണ് ആരാധകർ.